ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിൽവർ ലെെൻ കല്ലിടൽ, പ്രതിഷേധവുമായി നാട്ടുകാർ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിൽവർ ലെെൻ കല്ലിടൽ പുനരാരംഭിച്ചു. കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയത്. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.