തലശ്ശേരി:ഭാര്യയെ അനാവശ്യം പറഞ്ഞതിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ് ഒന്നാം അഡീഷണല്‍ ജില്ലാസെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെ ആരംഭിച്ചു.2013 ജനുവരി 19 ന് രാത്രി എട്ടരമണിയോടെയാണ് കേസിനാസ്പദമായ സംഭവം.സുഹൃത്തുക്കളോടൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന കണ്ണൂര്‍ നീര്‍ച്ചാലിലെ കൊടിയില്‍ വീട്ടില്‍ ഹുസൈനിന്റെ മകന് സലീമിനെ 37, സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ അഴീക്കല്‍ ഫെറിയിലെ കുരുടന്റെ കത്തുവീട്ടില് കെ നൗഷാദ് 43,കുത്തികൊലപ്പെടുത്തിയെന്നുമാണ് കേസ്.സംഭവ സമയം കെ.എല്‍ 13 ക്യൂ 6474 ഓട്ടോറിക്ഷയുടെ ഡ്രൈവറുമായിരുന്നു പ്രതി.സംഭവത്തില്‍ രണ്ടു ദിവസംമുമ്പ് രാത്രി ഭാര്യയെയും മക്കളെയും കൂട്ടിപൊന്നാനിയിലേക്ക് ട്രയിന്‍ യാത്രക്ക് വന്നപ്പോള്‍ കൊല്ലപ്പെട്ട സലീം പ്രതിയുടെ ഭാര്യയെ നോക്കി അനാവശ്യമായി സംസാരിച്ചതിനുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായി ആരോപിക്കുന്നത്.സലീമിന്റെ ബന്ധുവും ഓട്ടോറിക്ഷ ഡ്രൈവറുമായ കണ്ണൂര്‍ സിറ്റിയിലെ കെ ഇസഹാക്കിന്റെ മൊഴി പ്രകാരമാണ് റെയില്‍വേപോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.ചാലോട്ടെ എന്‍ കെ.പി.ഷൈജന്‍,പിഅഷറഫ്,കെ.സി.ഷംസുദ്ദീന്,ടി.പി.ഹംസ,ടി.വി.സിയാദ്,സംഭവം നേരില്‍ കണ്ടമീന്കുന്നിലെ എം.എം.രഞ്ജിത്ത്,റെയില്‍വേ പോര്ട്ടര്മ്മാരായ ശ്രീധരന്,നജ്റൂഫ്,യു.സി.രാജന്,സി.രാജേഷ്, ഓട്ടോറിക്ഷ ഡ്രൈവര്‍ പി.മഹേഷ്,പോലീസ് സര്ജന് എം.കിഷോര്‍ ബാബു,റെയില്‍വേ പോലീസ് ഓഫീസര്‍മാരായ പുരുഷോത്തമന്,ഇ.വി.ഗോപിനാഥന്,പി.ഉണ്ണികൃഷ്ണന്,സി.എസ്.ഷജികുമാര്‍,മിനി,ഗോവിന്ദന്,സി.അശോകന്,എ.കെ.ബിജു,മാട്ടൂലിലെ സമീറ,ആര്.ഡി.ഒ.ദിനേശന് പുത്തിലത്ത്,വില്ലേജ് ഓഫീസര്‍ പി.എ.ജസ്റ്റിന്,ഫോറന്സിക്ഡ യറക്ടര്‍മാരായ കെ .രാജ്മോഹന്‍,ബുഷ്റ,കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സാക്ഷി പട്ടികയിലുള്ളത്.