എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും ഉത്തരം ‘നോ’ തന്നെ; എന്തുവന്നാലും ഇക്കാര്യം മാത്രം അല്ലു അർജുൻ ചെയ്യില്ല
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ നിലപാടിന് കെെയടിച്ച് സോഷ്യൽ മീഡിയ. പുകയില ഉല്പന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യചിത്രത്തിൽ നിന്ന് താരം പിന്മാറിയതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
കോടികൾ വാഗ്ദാനം ചെയ്തിട്ടും അല്ലു അർജുൻ വഴങ്ങിയില്ല. പുകയില ഉല്പന്നങ്ങൾ അല്ലു അർജുൻ ഉപയോഗിക്കാറില്ല. എന്നാൽ കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അല്ലു ഇക്കാര്യത്തിൽ മടി കാണിയ്ക്കാറില്ല.
ആരോഗ്യത്തിന് ഹാനികരമായ പുകയിലയുടെ പരസ്യം ചെയ്യുന്നത് തെറ്റായ പ്രചോദനം നൽകുന്നതിനാലാണ് താരം പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഒട്ടനവധി ആളുകളാണ് അല്ലുവിന് അഭിനന്ദനവുമായി എത്തുന്നത്.