ഡല്‍ഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമവും, എന്‍ആര്‍സിയും നടപ്പിലാക്കി കഴിയുമ്ബോള്‍ പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ പണിയുന്നില്ലെന്നായിരുന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. എന്നാല്‍ മോദിയുടെ വാദങ്ങള്‍ തള്ളി തടങ്കല്‍ പാളയങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ള ചിത്രമാണ് പ്രശാന്ത് ഭൂഷണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
മോദി പറഞ്ഞത് എന്‍ആര്‍സിയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നാണ്, എന്നാല്‍ പട്ടികയില്‍ നിന്ന് പുറത്താകുന്ന 3000 ആളുകളെ പാര്‍പ്പിക്കാന്‍ ഒരുങ്ങുന്ന തടങ്കല്‍ കേന്ദ്രങ്ങളാണ് ഇത്, പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. ഒരു മാസം മുന്‍പ് താന്‍ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണിതെന്നും പ്രശാന്ത് ഭൂഷണ് ട്വീറ്റില്‍ പറയുന്നുണ്ട്.
സമാന ആരോപണവുമായി അഡ്വ. ഹരീഷ് വാസുദേവനും ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നു. രാജ്യം മുഴുവന്‍ NRC യും CAA യും നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് എല്ലാ സംസ്ഥാനങ്ങളോടും വലിയ തടവ് കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ 2018 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതെന്നും ഹരീഷ് പറയുന്നു,