പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ ഒതളങ്ങ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ഒരു മരണം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ
കോട്ടയം: പോക്സോ കേസിൽ ഇരകളായ രണ്ടു പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരണപ്പെട്ടു. രണ്ടാമത്തെ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമാണ്.തലയോലപ്പറമ്പിലാണ് സംഭവം. ഒതളങ്ങ കഴിച്ചാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരു വർഷം മുൻപത്തെ പോക്സോ കേസിലെ ഇരകളാണ് ഈ പെൺകുട്ടികൾ.