ഫോറൻസിക് വിദഗ്ദ്ധയും മലയാളത്തിലെ പ്രമുഖനടിയും: ദിലീപിന്റെ വീണ്ടെടുത്ത ഫോൺചാറ്റിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടൻ ദിലീപിന്റെ ഐ ഫോണിൽ നിന്ന് വീണ്ടെടുത്ത് നൽകിയത് വിദേശ നമ്പറുകളുമായുള്ള എട്ട് വാട്സ്ആപ്പ് ചാറ്റുകൾ. നേരത്തെ ദിലീപ് നീക്കിയ 12 ചാറ്റുകളുടെ ബാക്കിയാണ് ഇവയെന്നാണ് സൂചന. ഇതിലൊന്ന് സ്വകാര്യ ഫോറൻസിക് വിദഗ്ദ്ധയുമായി നടത്തിയതാണ്.ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ ഏഴാം പ്രതിയായ സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്തേക്കും. ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിൽ സാമൂഹ്യപ്രവർത്തകനായ തൃശൂർ സ്വദേശി, കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് ഹോട്ടലിൽ മുറിയെടുത്ത് ദിലീപിന്റെ സാന്നിദ്ധ്യത്തിൽ സായ് നീക്കിയത്.ഫോണിലെ വിവരങ്ങൾ നീക്കിയ വിധം, ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിച്ചത്, എന്തിനാണ് നീക്കിയത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ്, ഫോണുകളിലെ വിവരങ്ങൾ വീണ്ടെടുക്കാൻ സായിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.ഐമാക്ക് ഫലം ഈയാഴ്ച