മൂന്ന് വർഷത്തോളം പ്രണയിച്ചവൾ ‘തേച്ചു’, പ്രതികാരം ചെയ്തത് യുവതിയുടെ പുതിയ കാമുകന് ഒരു സന്ദേശമയച്ച്; ഒടുവിൽ അഴിക്കുള്ളിൽ
മൂന്നാർ: യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മുൻ കാമുകൻ അറസ്റ്റിൽ. കണ്ണൻദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിലെ ഡി. സന്തോഷിനെയാണ്(27) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മൂന്ന് വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.
അടുത്തിടെ യുവതി മറ്റൊരാളുമായി പ്രണയത്തിലായി. ഇതറിഞ്ഞ് പ്രകോപിതനായ യുവാവ്, കാമുകി തന്നെ ചതിച്ചെന്ന് ആരോപിച്ചുകൊണ്ട് കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ യുവതിയുടെ പുതിയ കാമുകനും ബന്ധുക്കൾക്കും അയക്കുകയായിരുന്നു.
സോഷ്യൽ മീഡിയ വഴി സന്തോഷ് കാമുകന് സന്ദേശമയച്ചതറിഞ്ഞ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്നാർ എസ് എച്ച് ഒ മനേഷ് കെ പൗലോസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.