പ്രതികൾ ജില്ലയിലെത്തിയത് പെൺകുട്ടികളെ വശത്താക്കാൻ, പ്രണയക്കെണിയിൽപ്പെട്ടത് പതിനഞ്ചോളം പേർ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് രാമന്തളി കണ്ടത്തിൽ വീട്ടിൽ മിസ്ഹബ് അബ്ദുൾ റഹിമാൻ (20), കണ്ണൂർ ലേരൂർ മാധമംഗലം നെല്ലിയോടൻ വീട്ടിൽ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടിൽ അഭിനവ് (20) എന്നിവരാണ് പിടിയിലായത്.കേസിലെ നാലാം പ്രതിയായ കണ്ണൂർ സ്വദേശി സങ്കീർത്ത് (22) ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചുവരികയായിരുന്നു പ്രതികൾ.പതിനഞ്ചോളം പെൺകുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സമാന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് അക്ഷേപം ഉയരുന്നുണ്ട്. ലഹരിവസ്തുക്കൾ വിൽപ്പനയാണ് ഇവരുടെ പ്രധാന വരുമാന മാർഗമെന്ന് പൊലീസ് പറഞ്ഞു.