കൈക്കൂലിക്ക് വേണ്ടി കെട്ടിട നിർമ്മാണം ഒരുവർഷത്തോളം വൈകിപ്പിച്ചു; പഞ്ചായത്ത് ഉദ്യോഗസ്ഥൻ പണവുമായി വിജിലൻസ് പിടിയിൽ
മാനന്തവാടി: കെട്ടിടനിർമ്മാണം ഒരു വർഷത്തോളം വൈകിപ്പിച്ച് കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവർസിയർ പി.സുധിയാണ് പിടിയിലായത്. പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനെ തുടർന്ന് വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സ്ക്വാഡ് പണമടക്കം സുധിയെ പിടികൂടി.സൈറ്റിൽ കൂട്ടിക്കൊണ്ടുപോയി പരാതിക്കാരൻ സുധിക്ക് ആവശ്യപ്പെട്ട 5000 രൂപ കൈക്കൂലി നൽകി. പണം കൈപറ്റുന്നതിനിടെയാണ് വിജിലൻസ് യൂണിറ്റിൽ ഇൻസ്പെക്ടർമാരായ ശശിധരൻ, ജയപ്രകാശ് എന്നിവരെത്തി സുധിയെ അറസ്റ്റ് ചെയ്തത്.