കെ എസ് ആർ ടി സി ബസിൽ പീഡന ശ്രമം; ഡ്രൈവർക്കെതിരെ പരാതിയുമായി വിദ്യാർത്ഥിനി
പത്തനംതിട്ട: കെ എസ് ആർ ടി സി ബസിൽ പീഡന ശ്രമം. സൂപ്പർ ഡീലക്സ് ബസിൽവച്ച് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെ ഇമെയിൽ വഴിയാണ് പെൺകുട്ടി പരാതി നൽകിയത്.
പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയയിരുന്നു ബസ്. യാത്രയ്ക്കിടെ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ കൃഷ്ണഗിരിക്ക് സമീപമാണ് പീഡന ശ്രമം നടന്നത്. ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ത്ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ഡ്രൈവറുടെ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും, ആ സമയത്ത് പ്രതികരിക്കാനായില്ലെന്നും പെൺകുട്ടി പറഞ്ഞു. പരാതിയിൽ അന്വേഷണം ആരംഭിച്ചു. കെ എസ് ആർ ടി സി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്