മനില: ക്രിസ്തുമസ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് 11 പേര് മരിച്ചു. 300 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിലിപ്പീന്‍സിലാണ് സംഭവം. ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളിലാണ് വിഷബാധയുണ്ടായത്. ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈനില്‍ നിന്നാണ് വിഷബാധയ്ക്ക് കാരണമായത് എന്നാണ് കണക്കാക്കുന്നത്. ലഹരി കൂട്ടാന്‍ ഉപയോഗിക്കുന്ന ചില നിയമവിരുദ്ധ വസ്തുക്കള്‍ ഈ വൈനില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വിശദമായ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാകു. വീടുകളില്‍ ഉണ്ടാക്കുന്ന തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. മെഥനോള്‍ ചേര്‍ത്തി തേങ്ങാ വൈന്‍ ഉണ്ടാക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടി എടുക്കുമെന്ന് ലഗൂണ മേയര്‍ വ്യക്തമാക്കി.