വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ കരാറുകാരന് എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃത (19) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ശൗചാലയത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം 3.30 ഓടെയാണ് അമൃതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാനന്തവാടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍ : അമയ, അമല്‍.