ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി, ഹർജി തള്ളി
കൊച്ചി: തനിക്കെതിരായ വധ ഗൂഢാലോചന കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ.
അതെസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ഈ മാസം പതിനഞ്ച് വരെയായിരുന്നു കോടതി സമയം അനുവദിച്ചത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും കൂടുതൽ സമയം ആവശ്യമാണെന്നാണ് സർക്കാരിന്റെ വാദം.