തലശ്ശേരി:അര്‍ദ്ധരാത്രി റോഡിനു കുറുകെ മുറിഞ്ഞുവീണ തെങ്ങില്‍ തട്ടി ബൈക്കിൽ
പോവുകയായിരുന്ന മത്സതൊഴിലാളി യുവാവിന് ദാരുണാന്ത്യം.പാലത്തായിലെ വലിയപറമ്പത്ത് സതീഷാണ് 37,മരണപ്പെട്ടത്.കണ്ണന് വള്ളിപടിക്കല് റോഡില്‍ ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം.മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയാണ് സതീഷ്.ഇന്നലെ അര്‍ദ്ധരാത്രിയോടെ റോഡരികിലുള്ള തെങ്ങ് ഇലക്രിക് ലൈനില്‍ വീണ് മുറി
ഞ്ഞിരുന്നു.വിവരമറിഞ്ഞെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു.എന്നാല്‍ കുറുകെ വീണ തെങ്ങിന് തടി മാറ്റിയില്ല.വഴിയിലെ അപകടമറിയാതെ ബൈക്കില്‍ ജോലിക്ക് പോകുന്നനിടയിലാണ് ദുരന്തത്തിനിരയായത്.ദീപയാണ് സതീഷിന്റെ ഭാര്യ,സ്വാദിത്ത് ദേവ്,സംവൃദ് ദേവ് മക്കളും.ശ്രീജ,സൈനേഷ് സഹോദരങ്ങളുമാണ് അധികൃതരുടെ അനാസ്ഥയില്‍ പ്രധിക്ഷേധിച്ച് ദേശവാസികള്‍ ഇവിടെ റോഡ് ഉപരോധിച്ചു.