വൈദ്യുതി ഭവൻ മാർച്ച് തടഞ്ഞ് പൊലീസ്; സമരം പിൻവലിക്കണമെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: കെ എസ് ഇ ബി തർക്കത്തിൽ പ്രതിഷേധവുമായി ഓഫീസേഴ്സ് അസോസിയേഷൻ. സമരക്കാരെ വൈദ്യുത ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. സമരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ലംഘിച്ചാണ് സമരക്കാരെത്തിയത്.അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ബി അശോകിന്റെ മുന്നറിയിപ്പ് തള്ളി പ്രവർത്തകർ യോഗം ചേരുകയും, വൈദ്യുതി ഭവന്റെ കവാടങ്ങളില്‍ നിലകൊള്ളുകയും ചെയ്യുമെന്ന് സംഘടന വ്യക്തമാക്കി.അതേസമയം സമരം പിൻവലിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. സ്ഥലംമാറ്റം പിൻവലിക്കേണ്ടത് ബോർഡിന്റെ നിയമപരമായ തീരുമാനമാണെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.