പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം നടത്തി; കുട്ടികളെ അനുമോദിച്ചു.
പാലക്കുന്ന് : പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം സംഘടിപ്പിച്ചു. സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. വാസു അധ്യക്ഷനായി. വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെയും മറ്റു മേഖലകളിൽ നിന്ന് ബഹുമതികൾ നേടിയവരെയും അനുമോദിച്ചു. സെക്രട്ടറി ബി. അരവിന്ദാക്ഷൻ, ജെ.സി.ഐ.ട്രൈനെർ വി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രൻ , രമേശൻ കൊപ്പൽ, അഡ്വ.പി.സതീശൻ, സി.കെ. ശശി, സുകു പള്ളം എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.
ആര്യ കൃഷ്ണൻ, ഫാത്തിമത്ത് നിഹാല, വിസ്മയ വേണുഗോപാൽ, പി.അഭയ് അരവിന്ദ്, അബ്ദുല്ല ലിയാൻ, പി. അഭിലാഷ്, ഹർഷാ രഘുനാഥൻ, ആർ.കെ. മീനാക്ഷി, ആർ. മീനാംബിക, സി.കെ. സ്നേഹ,
ഹരിത രഘുനാഥൻ, സി. കെ. ഷിംന എന്നിവരെയാണ് അനുമോദിച്ചത്.