വിദ്യാനഗർ സി.ടി.എം. സ്ക്വയറിലെ കോലായ് ലൈബ്രറി ഹാളിൽ ഇഫ്താർ വിരുന്നൊരുക്കി.
സുലേഖ മാഹിന്റെ നേതൃത്വത്തിൽ ‘ തഹാം ‘ എന്ന പേരിൽ കോലായിൽ ഇഫ്താർ വിരുന്നൊരുക്കി.
വിദ്യാനഗർ സി.ടി.എം. സ്ക്വയറിലെ കോലായ് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ബി.എച് അബൂബക്കർ സിദ്ദീഖ്, സി.എൽ ഹമീദ്, സഹീർ കളമശ്ശേരി,ദിനേശൻ കാസർകോട് മർച്ചന്റ് വിംഗ്സ്, അബൂബക്കർ ഗിരി, മയൂര നരേന്ദ്രൻ , മുജീബ് തളങ്കര , ഷിഫാനി മുജീബ് തുടങ്ങിയവർ പ്രധാന അതിഥികളായി.
മുനീർ അക്കര അധ്യക്ഷം വഹിച്ചു. ഹനീഫ് കെ.എം.,ഇബ്റാഹിം ചെർക്കള, സുബൈർ പടുപ്പിൽ ,രചന അബ്ബാസ്, ഉസ്മാൻ കടവത്ത് , സുലേഖ മാഹിൻ , കെ. എച് മുഹമ്മദ്, മുരളി തബലിസ്റ്റ്,താജുദ്ധീൻ ബാങ്കോട് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സുബൈർ സാദിക് നായന്മാർ മൂല സ്വാഗതവും ഹമീദ് കോളിയടുക്കം നന്ദിയും പറഞ്ഞ പരിപാടിയിൽ കോലായ് കുടുംബങ്ങൾ അടക്കം നിരവധി പേർ സംബന്ധിച്ചു.