നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രെെംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രെെംബ്രാഞ്ച് ഇന്ന് വിചാരണ കോടതിയിൽ സമർപ്പിക്കും. ഇക്കഴിഞ്ഞ 15 ന് അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞിരുന്നു.മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ വിവരം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.കൂടാതെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയെന്ന പരാതിയിൽ എഡിജിപി എസ് ശ്രീജിത്ത് ഇന്ന് കോടതിയിൽ വിശദീകരണം നൽകും. അതേസമയം സായ് ശങ്കറിനോട് ഇന്ന് രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം നോട്ടീസ് നൽകിയിരിയ്ക്കുകയാണ്.