എഫ് ഡി ഐ അംഗീകാരം നൽകിയ പുതിയ കോണ്ടത്തിന്റെ പ്രത്യേകതൾ ഇങ്ങനെ
സ്ത്രപുരുഷൻമാർ തമ്മിലുള്ള സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് സാധാരണയായി ഉപയോഗിച്ചുവരുന്നതാണ് കോണ്ടം അഥവാ ഗർഭ നിരോധന ഉറകൾ. ഇപ്പോഴിതാ സുരക്ഷിതമായ ‘ആനൽ സെക്സ്’ അഥവാ ഗുദരതിക്കായുള്ള പ്രത്യേക കോണ്ടത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.
ലൈംഗികമായി പകരുന്ന രോഗങ്ങളുടെ (എസ്.ടി. ഐ) വ്യാപനം കുറയ്ക്കുന്നതിനായാണ് ഈ പ്രത്യേക കോണ്ടം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് എഫ്.ഡി.ഐ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.സുരക്ഷിതമല്ലാത്ത ആനൽ സെക്സ് എച്ച്.ഐ.വി പകരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്.ഐ.വി), ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) തുടങ്ങിയവയുടെ വ്യാപനത്തിൽ വജൈനൽ സെക്സിനെക്കാളും അനൽ സെക്സ് വളരെ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.
ആനൽ സെക്സിനിടെ കോണ്ടം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഉം മറ്റ് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.’ONE Male Condom’ എന്നാണ് കോണ്ടത്തിന്റെ പേര്. ബോസ്റ്റൺ, മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഗ്ലോബൽ പ്രൊട്ടക്ഷൻ കോർപ്പറേഷൻ ആണ് ഈ കോണ്ടത്തിന്റെ നിർമ്മാതാക്കൾ. 500ലധികം പുരുഷന്സുമാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഡി.ഐ ഇതിന് അംഗീകരം നൽകിയത്.