അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; 13 പേര്‍ക്ക് പരുക്ക്; മൂന്ന് പേര് പിടിയില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലുണ്ടായ വെയിവെയ്പില് 13 പേര്‍ക്ക് പരുക്ക് പറ്റി. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ്. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 15 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരുണ്ട്.