കാഞ്ഞങ്ങാട്: തെരുവിന്റെ മക്കൾക്ക് വിഭവസമൃദ്ധമായ വിഷു സദ്യ ഒരുക്കി നന്മമരം മരം കാഞ്ഞങ്ങാട്.
ജീവിതത്തിലെ പല സാഹചര്യങ്ങളാൽ തെരുവിൽ എത്തപ്പെട്ട ജീവിതങ്ങൾക്ക് അത്താണി ആവുകയാണ് നന്മമരം കാഞ്ഞങ്ങാട്. ആരുമറിയാത്ത പോകുമായിരുന്നു ഇരുളടഞ്ഞ ഇവിടെ ജീവിതത്തിന് വിളക്ക് ആവുകയാണ് നന്മമരം.
പച്ചടി കിച്ചടി എരിശ്ശേരി പുളിശ്ശേരി സാമ്പാർ എന്നിങ്ങനെ വിവിധ കൂട്ടം കറികളും ചോറും പായസവും മുന്നിലെത്തിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു . ഭക്ഷണം കഴിച്ചിറങ്ങിയ അഗതികളുടെ മനസ്സുകളിൽ ഈ ഒരു നിമിഷം മായാതെ നിൽക്കും . ഇന്നലെ ഉച്ചയ്ക്ക് കോട്ടച്ചേരി നന്മ മരച്ചുവട്ടിൽ നഗരസഭ മുൻ ചെയർമാൻ വി.വി രമേശൻ തെരുവിന്റെ മക്കളുടെ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു.
നന്മ മരം വൈസ് പ്രസിഡണ്ട് എൻ ഗംഗാധരൻ അധ്യക്ഷനായി. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് പ്രസംഗിച്ചു ഏതാനും പേർക്ക് വിഷുക്കോടിയും സമ്മാനിച്ചു. നന്മമരം ഭാരവാഹികളായ മൊയ്തു പടന്നക്കാട് രാജൻ വി. ബാലൂർ സലാം കേരള, ഹരീഷ് ദൃശ്യ, വിനോദ് സന്തോഷ് കുശാൽനഗർ രതീഷ് കുശാൽനഗർ, സിന്ധു , ടി കെ വിനോദ് എന്നിവർ സംബന്ധിച്ചു സെക്രട്ടറി ഉണ്ണികൃഷ്ണൻ കിണാനൂർ സ്വാഗതവും ബിബി കെ ജോസ് നന്ദിയും പറഞ്ഞു നൂറിൽ പരം പേർ പങ്കെടുത്തു.