മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, ആളെ തിരിച്ചറിഞ്ഞില്ല
ഇടുക്കി : മൂവാറ്റുപുഴ തൃക്കളത്തൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസും മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് വരികയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.