രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 366 കേസുകൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം നാല് ശതമാനം (3.95) കൊവിഡ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി. 366 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഫെബ്രുവരി 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
വിദ്യാലയങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നതും ആശങ്കയാവുകയാണ്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച മാത്രം 574 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡൽഹിയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഏപ്രിൽ 20ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അവലോകനം വിളിച്ചിരിക്കുകയാണ്.രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്ക് ആശുപത്രികളിൽ സൗജന്യ കരുതൽ ഡോസ് നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിരുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കരുതൽ ഡോസ് സ്വീകരിക്കാമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കേന്ദ്രം അറിയിച്ചത്.