കാസറകൊട് : ജി.ആർ.ഐ-ഗ്ലോബൽ പ്രവാസി സംഘം റമസാൻ റിലീഫ് 2022 സംഘടിപ്പിച്ചു.കാസറകൊട് ജില്ലയിൽ നെല്ലിക്കുന്ന് നടന്ന സംസ്ഥാനതല ഉൽഘടനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് തമീം കെ.എസിന് നൽകി നിർവഹിച്ചു. ചടങ്ങിൽ മുജീബ് കമ്പാർ (മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), അബ്ദുള്ള കംബിളി തെരുവത്ത് (സംസ്ഥാന വൈസ് പ്രസിഡന്റ് , സൗദി കോർഡിനേറ്റർ),അബ്ദുൽ റഹ്മാൻ ടി .എച് (കാസറഗോഡ് കോർഡിനേറ്റർ ), നാച്ചു കംബിളി തുടങ്ങിയവർ പങ്കെടുത്തു.