പതിനഞ്ചുകാരിയുടെ മദ്യപാനം: വീട്ടില്‍ വിളിച്ച് അറിയിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
അടൂര്‍: സഹപാഠിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പതിനഞ്ചുകാരിയുടെ മദ്യപാനം വിളിച്ചറിയിച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്തായ ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി കിഴക്കേല്മായിക്കല് വീട്ടില്‍ അനന്തു (23) ആണ് അറസ്റ്റിലായത്.
2020 ജൂലൈ മുതല്‍ അനന്തുവിന്റെ വീട്ടിലും പെണ്‍കുട്ടി ഇപ്പോള്‍ താമസിക്കുന്ന അടൂരിലെ വാടക വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചതായാണ് കേസ്. നെല്ലിമുകളിലുള്ള സഹപാഠിയുടെ വീട്ടില്‍ 13 ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി എത്തിയത്.
സഹപാഠിയായ പതിനഞ്ചുകാരനും പെണ്‍കുട്ടിയും ചേര്‍ന്ന് തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു (26)വിനെ വിളിച്ചു വരുത്തി. ഇയാള്‍ മദ്യവും ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളും വാങ്ങി എത്തി. ഭക്ഷണം പാകം ചെയ്ത് മദ്യവും അകത്താക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മാതാവിനെയും കൂട്ടി അനന്തു അവിടെ ചെല്ലുന്നത്.
തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിളിച്ചു കൂട്ടി മദ്യപാന വാര്‍ത്ത അവരെ അറിയിച്ചു. പോലീസ് സ്ഥലത്തത്തി സഞ്ജുവിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെയും പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിനെയും വൈദ്യപരിശോധന നടത്തി. ഈ പരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമായത്.
അനന്തുവാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് കുട്ടിയുടെ മൊഴി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയതിന് സഞ്ജുവിനെതിരേയും പോലീസ് കേസെടുത്തു. എസ്.ഐമാരായ വിമല്‍ രംഗനാഥ്, മനീഷ്, ബിജു ജേക്കബ് സി.പി.ഓ റോബി, ശ്രീജിത്ത്, രതീഷ്, സൂരജ്, സി.പി.ഓ അനുപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.