കാസർകോട്; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രകടനത്തിനിടെ കല്ലേറ്. രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി നീർച്ചാലിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെയാണ് കല്ലേറുണ്ടായത്. പുതുക്കോളിയിലെ ശ്രീജിത്ത്(26), മല്ലടുക്കയിലെ ഗണേഷ്(24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.സമീപത്തെ ക്ലബ്ബിൽ ഇരിക്കുകയായിരുന്നു ഇവർ. സംഭവവുമായി ബന്ധപ്പെട്ട് ഷംസീർ, ഷബു, ഷെരീഫ് തുടങ്ങി 100 പേർക്കെതിരെ വധശ്രമത്തിന് ബദിയടുക്ക പൊലീസ് കേസെടുത്തു. നീർച്ചാലിലെ കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തുവെന്ന പരാതിയിലും പൊലീസ് കേസെടുത്തു. അടക്കവ്യാപാരിയായ മല്ലടുക്കയിലെ രവികുമാറിന്റെ കാറിനാണ് കേടുപാടുകൾ സംഭവിച്ചത്. മൂന്നുപേരെ മുൻകരുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്