തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി യൂത്ത് ലീഗിന്റെ ജനറൽ പോസ്റ്റ് ഓഫീസ് ഉപരോധ സമരം ആരംഭിച്ചു. തിരുവനന്തപുരത്ത് ഇടി മുഹമ്മദ് ബഷീറും, കോഴിക്കോട് എംകെ മുനീറും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുമാണ് ഉപരോധ സമരത്തിന് നേതൃത്വം നൽകിയത്.
ഭരണഘടനയെ സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ അദ്ദേഹം അത് നിറവേറ്റുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീർ വിമർശിച്ചു. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഭരണഘടനയിൽ വെള്ളം ചേർക്കാൻ ശ്രമിച്ചിട്ട് ആരും പേടിക്കേണ്ടതില്ലെന്ന് മോദി പറയുന്നു. മോദി ഇന്ത്യയുടെ യജമാനൻ അല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അദ്ദേഹം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോഴിക്കോട് എംകെ മുനീറും സമരത്തിന് നേതൃത്വം നൽകി.