സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, മൂന്നുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
ന്യൂഡൽഹി : ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. ബഡ്ഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോയവരാണ് അപകടത്തിൽ പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ 5 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ, നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ വധിച്ചു. ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. വധിച്ചത് ഷോപ്പിയാൻ, പുൽവാമ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരെയാണെന്ന് കാശ്മീർ പൊലീസ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയടക്കം ഉണ്ടായ ആറ് ഭീകരാക്രമണത്തിൽ ഇവർക്കുള്ള പങ്കും പൊലീസ് സ്ഥിരീകരിച്ചു.