വിഷുക്കൈനീട്ട വിവാദത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്
വിഷുക്കൈനീട്ട വിവാദത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. കാലില്‍ നമസ്കരിപ്പിച്ചിട്ട് കയ്യില്‍ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്. തന് പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിരുന്നു സുരേഷ് ഗോപിയുടെ നടപടി. സ്ത്രീകള്‍ കാല്പിടിച്ചപ്പോള് ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ. തമ്പ്രാന്മാരുടെ കാലമൊക്കെ കഴിഞ്ഞു. -ഷാനിമോള്‍ ഉസ്മാന് കുറിച്ചു.
ഷാനിമോള്‍ ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്,
പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലില്‍ നമസ്കരിപ്പിച്ചിട്ട് കയ്യില്‍ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനില്‍ മറ്റോ ആണെന്ന് കരുതിയോ തന് പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കള്‍ അവിടെ നടന്ന ആ ചടങ്ങ് നിര്‍വഹിച്ചത്.
ഏതെങ്കിലും രണ്ടു പുരുഷന്മാര്ക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ അങ്ങയുടെ കാല് ആ സ്ത്രീകള്‍ പിടിച്ചപ്പോള്‍ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാന്മാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ..