തോക്ക് കൈവശം വെച്ച് അധ്യാപിക; പിന്തുടർന്ന് പിടികൂടി പോലീസ്
ഉത്തർപ്രദേശിൽ തോക്ക് കൈവശം വെച്ച അധ്യാപികയെ പിന്തുടർന്ന് പിടികൂടി പോലീസ്. റോസാബാദിലെ സ്കൂള്‍ ടീച്ചറായ കരിഷ്മ സിങ് യാദവാണ് പിടിയിലായത്. മെയ്ൻപുരിയിൽ ഇന്നലെയാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് അധ്യാപികയുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചെടുത്തത്.
ചില ജോലികളുടെ ഭാഗമായി മെയ്ന്‍പുരിയില്‍ എത്തിയതാണ് കരിഷ്മ എന്നാണ് പോലീസ് പറയുന്നത്. കൈവശം തോക്കുമായി അധ്യാപിക യാത്ര ചെയ്യുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പാന്റിന്റെ പോക്കറ്റിനുള്ളില്‍ നിന്ന് വനാതപൊലീസ് ഉദ്യോഗസ്ഥയാണ് തോക്ക് പുറത്തെടുത്തത്.