സേവിക്കാൻ ഡ്രൈവറും പ്യൂണും, മാസം രണ്ടേകാൽ ലക്ഷവും വാങ്ങാം; ടി എൻ സീമയ്ക്ക് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകി
തിരുവനന്തപുരം: സിപിഎം നേതാവ് ടി എൻ സീമക്ക് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകി. സീമക്ക് ഒരു ഡ്രൈവറെയും പ്യൂണിനേയും അനുവദിക്കാന്‍ മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗത്തിലാണ് അനുമതി നല്‍കിയത്. ഏപ്രിൽ നാലിനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രിന്‍സിപ്പൽ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം 1.82 ലക്ഷം രൂപയാണ്. 30,000 രൂപ ഗ്രേഡ് പേയും, ഡി.എ, അടിസ്ഥാന ശമ്പളത്തിന്റെ എട്ട് മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സ് (എച്ച്.ആര്.എ) ആയും ഇവര്‍ക്ക് ലഭിക്കും. ഫോണ്‍ റീചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങിയ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. കാര്‍, പേഴ്സണല്‍ സ്റ്റാഫ് എന്നിവരും പ്രിന്‍സിപ്പൽ സെക്രട്ടറി പദവിയിലെത്തുന്ന ആൾക്ക് നൽകും.
നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്ററായ ടി.എന്‍. സീമയ്ക്ക് പ്രിന്‍സിപ്പൽ സെക്രട്ടറി പദവി ലഭിച്ചതോടെ പ്രതിമാസം 2.25 ലക്ഷം രൂപയാണ് ശമ്പളയിനത്തിൽ ലഭിക്കുക. 18 ലക്ഷത്തോളം രൂപ എട്ടുമാസത്തെ ശമ്പള കുടിശ്ശികയായി ടി.എന്‍ സീമക്ക് ലഭിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇവരെ നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചത്.
ലൈഫ് , ആര്‍ദ്രം, ഹരിത കേരള മിഷന്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകള്‍ കൂട്ടിച്ചേര്‍ന്നാണ് നവകേരള കര്‍മ്മ പദ്ധതി രൂപികരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഹരിത കേരള മിഷന് കോ -ഓർഡിനേറ്ററായിരുന്നു സീമ.
മൂന്നുകോടി രൂപയോളമാണ് നാലു മിഷനും കൂടിയായി ശമ്പളയിനത്തിൽ സര്‍ക്കാര്‍ നൽകിയത്. രാജ്യസഭ എം.പി യായിരുന്ന സീമക്ക് എം.പി പെന്‍ഷനും ലഭിക്കും. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 25,000 രൂപയാണ് എം.പി പെന്‍ഷനായി ലഭിക്കുക.
ഐ.എ.എസുകാർക്ക് മിനിമം 25 വര്‍ഷത്തെ സര്‍വീസ് പൂർത്തിയാക്കുമ്പോഴാണ് പ്രിന്‍സിപ്പൽ സെക്രട്ടറി സ്ഥാനം ലഭിക്കുന്നത്. കൂടാതെ അതത് കേഡറില്‍ ഒഴിവ് വരുന്ന മുറയ്ക്ക് മാത്രമാണ് ഐ.എ.എസുകാര്‍ക്ക് പ്രിന്‍സിപ്പൽ സെക്രട്ടറി സ്ഥാനം നൽകാറുള്ളത്.