കൊച്ചി:വൈറ്റ് പേപ്പർ ഫിലിമോട്ടോഗ്രാഫിയുടെ ബാനറിൽ സാബിർ അബ്ബാസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫി .കുട്ടികൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിൽ പുതുമുഖ താരം ദിയരാഗേഷ് പ്രധാന വേഷത്തിൽ എത്തുന്നു.ഡാവിഞ്ചി, ഹാതിം ,സുദർശന , ജോർജ് ,അനൂപ് എന്നിവരോടൊപ്പം മലയാ ളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. .യഥാർത്ഥ സംഭവം മാജിക്കൽ റിയലിസ० സങ്കേതമുപയോഗിച്ചു പറയുന്ന ചിത്രത്തിൽ പക്ഷികളു० പൂക്കളും കഥാപാത്രങ്ങളാകുന്നു. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ചിത്രം. മലയാളത്തിലെ യുവകഥാകൃത്തുക്കളിൽശ്രദ്ധേയനായ കെ. പ്രദീപ് ആണ് സംഭാഷണം .ദേശീയ പുരസ്കാര ജേതാവ് സി എസ്. പ്രേംകുമാർ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരനും വരികൾ രചിച്ചത് ആഷിർ വടകരയുമാണ് .സിയ ഉൽ ഹഖും ,ഹാഷിം റഹ്മാനും ആലപിചിരിക്കുന്നു .ചീഫ് അസോസിയേറ്റ് ഡയറക്ട് അജു നന്ദൻ ,കാമറ അനീഷ്ബാബു അബ്ബാസ് ,കോസ്റ്റ്യും ഡിസൈനർ സുജിത് , ആർട്ട് രാജേഷ് പട്ടാമ്പി, വി എഫ് എക്സ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമാസ്, ശബ്ദലേഖന० അരവിന്ദ് മേനോൻ,പി ആർ.ഒ. എ എസ് ദിനേശ്.കോഴിക്കോട്ടും വടകരയുമാണ് ചിത്രീകരണം.