മുൻമന്ത്രി എം പി ഗോവിന്ദൻ നായർ അന്തരിച്ചു
കോട്ടയം: മുൻ ആരോഗ്യവകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം പി ഗോവിന്ദൻ നായർ(94) അന്തരിച്ചു. കോട്ടയം ഈരയിൽക്കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.
1962 ൽ ആർ ശങ്കർ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു. വിജയപുരം പഞ്ചായത്ത് പ്രസിഡൻറ്, അഭിഭാഷകൻ, എൻ.എസ്.എസ് പ്രതിനിധി സഭാംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് തുടങ്ങിയ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. 1950 മുതൽ 2019 വരെ അഭിഭാഷക വൃത്തിയിൽ സജീവമായിരുന്നു.