തിരൂരങ്ങാടി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതനിരപേക്ഷതയാണ് ഭാരതത്തിന്റെ പൈതൃകം. നമുക്ക് ശക്തമായ ഭരണഘടനയുണ്ട്. ജനാധിപത്യ പാരമ്പര്യത്തിൽ നാം അഭിമാനിക്കുന്നു.
ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കാൻ പോകുന്നില്ലെന്ന് ടിക്കാറാം മീണ തിരൂരങ്ങാടിയില്‍ പറഞ്ഞു. ഭരണത്തിന്റെ അഹങ്കാരത്തിൽ ചിലർ ജനത്തെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികളെ വെടിവക്കുന്ന സംഭവങ്ങള്‍ ദില്ലിയിലുണ്ടായി. അതല്ല ഭാരതം, അതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഭാരത നിര്‍മ്മാണത്തിന് വേണ്ടി നമ്മള് സഹിച്ച ത്യാഗങ്ങള്‍ അതില്‍ എല്ലാവര്ക്കും തുല്യ സംഭാവനയുണ്ട്. അതുകൊണ്ട് വളരെ ശക്തമായി പ്രതികരിക്കും, ഇതിന് യാതൊരു സംശയവുമില്ല. ഇങ്ങനെയുള്ള ശക്തികളെ തോൽപിച്ചതാണ് നമ്മുടെ രാജ്യം. ഇനിയും തോൽപിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടിക്കാറാം മീണ