കാവേരി ഹോസ്റ്റലിലെ മെസ്സ് സെക്രട്ടറിക്കാണ് സന്ദേശം ,രാംനവമിക്ക് മാംസാഹാരം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നു, മെസ് വാര്ഡന് അറിയിപ്പെത്തിയത് സംഘര്‍ഷത്തിന് തലേന്ന്
ന്യൂഡല്‍ഹി: രാംനവമി ദിവസം ജെഎന്‍യുവിലെ കാവേരി ഹോസ്റ്റലില്‍ നിന്ന് മാംസാഹരം ഒഴിവാക്കാന്‍ വാര്ഡന് നിര്‍ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.
സംഘര്‍ഷമുണ്ടായ കാവേരി ഹോസ്റ്റലിലെ മെസ്സ് സെക്രട്ടറിക്കാണ് ശനിയാഴ്ച് വാര്ഡന് സന്ദേശം അയച്ചത്.
സംഘര്‍ഷം ഒഴിവാക്കാനാണ് അത്തരത്തില്‍ സന്ദേശമയച്ചതെന്നും അതൊരു അഭ്യര്ത്ഥനയായിരുന്നെന്നുമാണ് മെസ്സ് വാര്ഡന് ഗോപാല്‍ റാമിന്റെ പ്രതികരണം. മെസ്സിലെ മെനു തീരുമാനിക്കുന്നത് മെസ്സ് കമ്മറ്റിയാണ്. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തവരാണ് മെസ്സ് കമ്മിറ്റിയിലെ ഭാരവാഹികള്‍. മെനു നിശ്ചയിക്കുന്നതില്‍ വാര്ഡന് പങ്കില്ല.
വാര്‍ഡന്റെയും കോളേജ് അധ്യാപകന്റെയും സന്ദേശം ലഭിച്ചതായി മെസ്സ് സെക്രട്ടറി റാഗിബും പറഞ്ഞു. ഒരു ദിവസം മുമ്ബ് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെനു മാറ്റാനാകില്ല. ബുധന്‍, വെള്ളി, ഞായര്‍ തിയതികളിലാണ് മാംസാഹാരം വിതരണം ചെയ്യുന്നത്. ഒരു മാസം മുമ്ബെ തീരുമാനിച്ച ഭക്ഷണക്രമം പെട്ടന്ന് മാറ്റുന്നത് അസാധ്യമായിരുന്നെന്നും റാഗിബ് പറഞ്ഞു. മുന്നോറോളം വരുന്ന വിദ്യാര്‍ത്ഥികളില്‍ നൂറ്റിഎണ്‍പതോളം വിദ്യാര്‍ത്ഥികള്‍ മാംസാഹാരം കഴിക്കുന്നവരാണ്. രാം നവമിയോട് അനുബന്ധിച്ച് ഞായറാഴ്ച മാംസാഹാരം ഒഴിവാക്കണമെന്ന് ജനറല്‍ ബോഡിയില്‍ എബിവിപി ആവശ്യപ്പെട്ടിട്ടില്ലെന്നും റാഗിബ് കൂട്ടിചേര്‍ത്തു. ജനറല്‍ ബോഡി മീറ്റിങ് നടന്നിട്ടില്ല. എബിവിപിയുടെ അവകാശവാദം തെറ്റാണെന്നും റാഗിബ് പറഞ്ഞു.
മാംസാഹാരം വിതരണം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് കാവേരി ഹോസ്റ്റലില്‍ സംഘര്‍ഷം ഉണ്ടായത്.മാംസാഹാരം വിതരണം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് കാവേരി ഹോസ്റ്റലില്‍ സംഘര്‍ഷം ഉണ്ടായത്.സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. രാം നവമിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ മുടക്കിയെന്നും ആരോപിച്ച് എബിവിപിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.