മംഗളൂരു: കര്‍ണാടക പൊലീസിന്റെ ക്രൂരമായ ആക്രമണത്തിന്റെ നടുക്കുന്ന വിവരണങ്ങളുമായി മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ മകള്‍. ഗുരുതരമായ ആരോപണങ്ങളാണ് മകൾ ഉയർത്തിയത് , തന്റെ മുന്നില്‍വെച്ചാണ് പിതാവിനെ പൊലീസുകാര്‍ വെടിവെച്ചു കൊന്നതെന്ന് ജലീലിന്റെ മകള്‍ ഇന്ത്യാ ടുഡേ ടി.വിയോടു പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. എന്നാല്‍ ജലീല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് മകള്‍ തീർത്തു പറയുന്നു .
പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പാതിവഴിക്കു വെച്ച് സ്കൂള്‍വാഹനം നിര്‍ത്തിയെന്നും അവിടെനിന്ന് തങ്ങളെ ജലീല്‍ വീട്ടിലേക്കു കൂട്ടി കൊണ്ടുവരികയായിരുന്നെന്നും പതിനാലുകാരിയായ മകള്‍ പറയുന്നു. തങ്ങളെ വീട്ടില്‍ക്കൊണ്ടു വന്നു നിമിഷങ്ങള്‍ക്കകം തന്നെ പൊലീസ് വെടിയുതിര്‍ത്തെന്ന് മകള്‍ പറഞ്ഞു. ഉപ്പയുടെ കണ്ണിനാണ് വെടിയേറ്റത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ബന്തർ മേഖലയിലാണു സംഭവം. 42-കാരനായ ജലീല്‍ കൂലിപ്പണിക്കാരനാണ്. പതിനാലുകാരിയായ മകളും പത്തു വയസ്സുകാരനായ മകനും ഭാര്യയും അടങ്ങുന്നതാണ് ജലീലിന്റെ കുടുംബം. ഏറെ പ്രയാസപ്പെട്ടാണ് ഈ കുടുംബം ജീവിതം തള്ളി നീക്കിയിരുന്നത് .തങ്ങളെ പഠിപ്പിക്കുക എന്നതൊഴിച്ചു മറ്റൊരു സ്വപ്നവും ഉപ്പയ്ക്ക് ഇല്ലായിരുന്നു ,കൈ പിടിച്ചു നടന്ന ഉപ്പ കണ്ണ് മുന്നിൽ വെടിയേറ്റ് വീഴുന്ന കാഴ്ച്ച 14 കാരിയുടെ നെഞ്ചു തകർത്തു ,എന്നെയും കൂടി അവർക്ക് കൊല്ലമായിരുന്നു ,ഉപ്പയുടെ മരണം അനേഷിച്ചു ആശ്വാസ വാക്കുകളുമായി വരുന്നവർക്ക് മുന്നിൽ വേദനയായി ഈ മകൾ മാറുന്നു
7,000-9,000 പ്രതിഷേധക്കാരാണ് അന്നു തെരുവിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ നൂറില്ത്താഴെപ്പേര് മാത്രമാണ് അവിടെയുണ്ടായിരുന്നതെന്ന് ജലീലിന്റെ ഒരു ബന്ധു മറ്റു ദൃക്സാക്ഷികൾ പറയുന്നു.
വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടത് രണ്ടുപേരാണ്. നൈഷിന്‍ കുദ്രോളി എന്നയാളാണ് ജലീലിനു പുറമേ കൊല്ലപ്പെട്ടത്. പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.പിന്നീട് കർഫ്യൂ നിയത്രണം ഭാഗികമായി പിൻവലിച്ചു