തൃശൂരിൽ ചുമട്ടുതൊഴിലാളി ജീവനൊടുക്കി; ആത്മഹത്യയ്ക്ക് കാരണം സി പി എം നേതാക്കളുടെ ഭീഷണിയെന്ന് കുടുംബം
തൃശ്ശൂർ: പീച്ചിയിൽ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു. മുൻ സി ഐ ടി യു പ്രവർത്തകനായ സജിയാണ് ജീവനൊടുക്കിയത്. സജിയെ ഇന്നലെ വീടിനകത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടുണ്ട്.കുറിപ്പിൽ സി പി എം ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പരാമർശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവിവാഹിതനായ സജിക്ക് സാമ്പത്തിക ബാദ്ധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.സിപിഎം അഴിമതി ചോദ്യം ചെയ്തതാണ് സജിയോട് പാർട്ടിക്ക് പക തോന്നാൻ കാരണമെന്ന് സഹോദരൻ ആരോപിച്ചു. സി ഐ ടി യു വിട്ട് സജി സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇതാണ് പ്രശ്നങ്ങൾ വഷളാകാൻ കാരണം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും ഭീഷണിപ്പെടുത്തിയെന്നും കഴിഞ്ഞ ഒരാഴ്ചയായി സജി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.