കട്ടെടുക്കാൻ ആഗ്രഹിക്കുന്നത് പൃഥ്വിരാജിൽ നിന്നും; ഷൈൻ ടോം ചാക്കോ
ശക്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും അടുത്തിടെ ഏറെ ഞെട്ടിച്ച താരമാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന താരം തുറന്നു പറച്ചിലുകൾ കൊണ്ടും പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ഇപ്പോഴിതാ കൗമുദി മൂവീസിലെ അഭിമുഖത്തിനിടെ സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും ഏറെ സ്വാധീനിച്ച താരത്തെക്കുറിച്ചും വെളിപ്പെത്തുകയാണ് താരം.
ഏറെ സ്വാധീനിച്ചതും പ്രിയപ്പെട്ടതുമായ അഭിനേതാവ് ഫഹദ് ഫാസിൽ ആണെന്ന് ഷൈൻ വെളിപ്പെടുത്തി. ഫഹദ് ഏറെ പ്രചോദിപ്പിച്ചുവെന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചത് ഫഹദ് സിനിമാ മേഖലിൽ എത്തിയതിന് ശേഷമാണെന്നും ഷൈൻ പറഞ്ഞു. മാത്രമല്ല പൃഥ്വിരാജിന്റെ ഇംഗ്ളീഷ് സംസാരവും ഉച്ചാരണവും അറിവുമൊക്ക കട്ടെടുക്കാൻ ആഗ്രഹമുണ്ടെന്നും ഷൈൻ പറഞ്ഞു.