ന്യൂഡൽഹി:ഇന്ത്യൻ പൗരന്മാർ അവരുടെ ബാങ്കിന്റെ കെ.വൈ.സി ഫോമുകളിൽ മതം വെളിപ്പെടുത്തേണ്ടതുണ്ടെന്ന അഭ്യൂഹങ്ങൾ സർക്കാർ ശനിയാഴ്ച തള്ളി.“നിലവിലുള്ള ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ കെവൈസിക്കോ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ മതം പ്രഖ്യാപിക്കേണ്ട ആവശ്യമില്ല,” ധനമന്ത്രാലയ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി രാജീവ് കുമാർ ട്വീറ്റ് ചെയ്തു.
ബാങ്കുകളുടെ ഇത്തരം നീക്കങ്ങളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ വിശ്വസിക്കരുത്, അദ്ദേഹം കൂട്ടിച്ചേർത്തു.
There is no requirement for #Indian citizens to declare their religion for opening/ existing #Bank account or for #KYC. Do not fall for baseless rumours about any such move by Banks @PIB_India @DDNewsLive @PTI_News @FinMinIndia @PMOIndia
— Rajiv kumar (@rajivkumarec) December 21, 2019
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ദീർഘകാല വിസ കൈവശമുള്ള ഹിന്ദു, സിഖ്, ബുദ്ധമത, ജൈന, പാർസി, ക്രിസ്ത്യൻ അഭയാർഥികൾ – – ബാങ്കിന്റെ കെവൈസി ഫോമുകളിൽ തങ്ങളുടെ മതം വെളിപ്പെടുത്തേണ്ടിവരുമെന്ന മാധ്യമ റിപ്പോർട്ടുകൾ കഴിഞ്ഞദിവസം വന്നിരുന്നു.