പെർഫെക്ട് ഓക്കെ; സാരിയ്ക്ക് 25 വയസ്സ് , അമ്മയുടെ സാരി ഉടുത്ത് മകൾ ഗൗരി
‘അമ്മയുടെ ഈ സാരി കൊള്ളാല്ലോ…ഞാൻ കോളേജിലൊന്ന് ഉടുത്തോട്ടേ…’ അമ്മയോട് ഇങ്ങനെ ചോദിക്കാത്ത
പെൺമക്കൾ ഉണ്ടാകില്ല. എത്ര വർഷം പഴക്കം വന്നാലും അമ്മയുടെ സാരികൾ പെൺമക്കൾക്ക് എന്നും വിലപ്പെട്ടതാണ്. ഇപ്പോഴിതാ അത്തരമൊരു സാരിക്കഥയാണ് ഇനി പറയാൻ പോകുന്നത്.
അമ്മയുടെ 25 വർഷത്ത കാഞ്ചിപുരം സാരി ഉടുത്ത സന്തോഷത്തിലാണ് മകൾ ഗൗരി. കോളേജിലെ ഫെയർവെൽ പരിപാടിയ്ക്കാണ് ഗൗരി അമ്മയുടെ സാരി ഉടുത്തത്. ഡൽഹി യൂണിവേഴ്സിറ്റി രാംജാസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാത്ഥിനിയാണ് ഗൗരി. അമ്മ ശാലിനിയുടെ കല്യാണത്തിന്റെ തലേ ദിവസത്തെ സാരിയാണ് മകൾ ഗൗരി ഉടുത്തത്.
ഫെയർവെൽ പരിപാടിയിൽ സാരി ഉടുത്തമ്പോഴുള്ള ചിത്രങ്ങൾ അമ്മ ശാലിനി ഫേസ് ബുക്കിൽ പങ്കുവച്ചു. മകൾ ഗൗരിയ്ക്ക് സാരിയോട് പ്രത്യേക ഇഷ്ടമാണുള്ളത്.ഫെയർവെൽ പരിപാടിയ്ക്ക് ഗൗരി കാഞ്ചിപുരം സാരി ഉടുത്തപ്പോൾ സുഹൃത്തുക്കളിൽ നിന്നും നല്ലൊരു പ്രതികരണമാണ് ലഭിച്ചത്. ഇത്രയും വർഷം ഈ സാരി എങ്ങനെയാണ് അമ്മ കാത്ത് സൂക്ഷിച്ചതെന്നാണ് മകളോട് പലരും ചോദിച്ചതെന്നും അമ്മ ശാലിനി പറഞ്ഞു.