മംഗളൂരു : പൗരത്വ ഭേദഗതി ബില്ലിനെതിരായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടു൦ബങ്ങള്ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരം. ജലീല്‍, നൗഷീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ബി.എസ് യദ്യൂരപ്പയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
ഡിസ൦ബര്‍ പത്തൊന്‍പത് 4.30ഓടെയുണ്ടായ പോലീസ് വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരോടൊപ്പം പരിക്കേറ്റമുന് മേയര്‍ അഷ്റഫിന്റെയും നസീമിന്റെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്. എന്നാൽ പണം കൊല്ലാനുള്ള ലൈസൻസ് അല്ലെന്ന് പ്രക്ഷോഭകരുടെ നിലപാട് ,പണത്തിന് വേണ്ടി സമരം ചെയ്യുന്നവരെയും കാലുമാറുന്നവരെയും കണ്ട ശീലിച്ച യദ്യൂരപ്പക്ക് സമര പോരളികളുടെ വീര്യം തിരിച്ചറിയാൻ ആയിട്ടില്ലെന്നും പണം കണ്ട് കണ്ണ് മഞ്ഞളിക്കുന്നവർ നിങളുടെ കൂട്ടത്തിലാണെന്നും സമരക്കാർ തിരിച്ചടിച്ചു .മരിച്ചവരുടെ കുടുബങ്ങൾക്ക് കേന്ദ്ര വഖഫ് ബോർഡ് സഹായധനം പ്രക്യപിച്ചതിന് പിന്നലായാണ് യദ്യൂരപ്പയുടെ വാഗ്ദാനം
സമരക്കാര്‍ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് സ്റ്റേഷന് കത്തിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചു വിടാനാണ് ഇത് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.
ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.പ്രതിഷേധം നിയന്ത്രിക്കാന്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞയെ പ്രഖ്യാപിച്ചിരുന്നങ്കിലും ഇന്നലെ മുതൽ ഇളവ് അനുവദിച്ചിട്ടുണ്ട്