മദ്യപിക്കുമായിരുന്നു, ഇപ്പോഴില്ല; അത് നിറുത്താനൊരു കാരണമുണ്ട്
മലയാള സിനിമയിൽ ഏറ്റവുമധികം ട്രോളുകൾക്ക് ഇരയായിട്ടുള്ള താരമാണ് നടി ഗായത്രി സുരേഷ്. ഓരോ അഭിമുഖങ്ങളിലും ഗായത്രി നടത്തുന്ന പരാമർശങ്ങളും തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മദ്യപിച്ചിരുന്ന ആളാണ് താനെന്നും പിന്നീട് അത് നിറുത്തിയതാണെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു.’
ഞാൻ മദ്യപിച്ചിരുന്ന ആളാണ്. അത് നല്ലതല്ലാത്തതുകൊണ്ടാണ് നിറുത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് തോന്നുന്നത്.
“പുതിയ ചിത്രം ‘മാഹി”യിൽ ഗായത്രിയുടെ നായകനായെത്തിയ അനീഷ് മേനോനെതിരെ അടുത്തിടെ മീ ടൂ ആരോപണം വന്നിരുന്നു. അതിനെ കുറിച്ച് ഗായത്രി പ്രതികരിച്ചത് ഇങ്ങനെ..
‘ മീ ടൂ ആരോപണം കേട്ടു. കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ. അനീഷേട്ടൻ എന്റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാൽ വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാദ്ധ്യതയില്ല. ” ഗായത്രി പറഞ്ഞു.