എസി പൊട്ടിത്തെറിച്ച് കുടുംബത്തിലെ നാലു പേര് വെന്തുമരിച്ചു
ബെംഗളൂരു : എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു.
കർണാടകയിലെ വിജയനഗര ജില്ലയിലാണ് ദാരുണ സംഭവം.
വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി.ചന്ദ്രകല (38), മകൻ അദ്വിക് (6), മകൾ പ്രേരണ (8) എന്നിവരാണ് മരിച്ചത്.
ഇന്നലെ അർധരാത്രി 12.40–ഓടെയാണ് സംഭവം. എസി വെന്റിലേറ്ററിൽനിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
ആത്മഹത്യയാണോയെന്ന് സംശയമുള്ളതായും പൊലീസ് പറയുന്നു.
വീടുമുഴുവന്‍ കത്തി നശിച്ച നിലയിൽ
ആണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.