ലഖ്നൗ: യുപിയിലടക്കം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തെ പൗരന്മാരെ ഉപദേശിച്ചും നിയമ ഭേദഗതിയെ അനുകൂലിച്ചും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുന്നുവെന്നാണ് യോഗിയുടെ അവകാശവാദം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് യോഗിയുടെ പ്രതികരണം.
20 ഓളം സമരപോരളികളെ കൊന്ന് തള്ളിയ യോഗി സർക്കാർ ആവശ്യപെടുന്നത് പൗരത്വ നിയമ ഭേദഗതിക്ക് പൂർണ പിന്തുണ നൽകണമെന്നും മതനേതാക്കളും മറ്റ് നേതാക്കളും മുന്നോട്ട് വന്ന് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും ,തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടത്തരുതെന്നും ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുത് എന്നുമാണ് . പൗരത്വ നിയമ ഭേദഗതി ഓരോ ഇന്ത്യന്‍ പൗരനും സുരക്ഷ ഉറപ്പാക്കുന്നതാണ്. സര്‍ക്കാര്‍ ആരോടും അനീതി പ്രവര്‍ത്തിക്കുന്നില്ലെന്നും യോഗി അവകാശപ്പെട്ടു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ വന്‍വില നല്‍കേണ്ടി വരുമെന്നും യോഗി സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.