ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചതിന് മെക്കാനിക്കിന്റെ പല്ലടിച്ച് കൊഴിച്ചു, പ്രതി പിടിയിൽ
കൊല്ലം: ബൈക്ക് നന്നാക്കിയതിന്റെ പണിക്കൂലി ആവശ്യപ്പെട്ടതിന് വർക്ക് ഷോപ്പ് മെക്കാനിക്കിന്റെ പല്ല് അടിച്ചുകൊഴിച്ചു. സംഭവത്തിൽ പൊലീസിന് ലഭിച്ച പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചിറക്കരസ്വദേശി ഷിബുവിനെയാണ് പൊലീസ് പിടികൂടിയത്. വർക്ക് ഷോപ്പ് മെക്കാനിക്ക് മോഹനൻ പിള്ളയെയാണ് ഷിബു ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ ബൈക്ക് നന്നാക്കാൻ മോഹനനെ ഏൽപ്പിച്ചിരുന്നു. ഇത് നന്നാക്കിയതിന്റെ പണിക്കൂലി ചോദിച്ചതാണ് ഷിബുവിനെ പ്രകോപിപ്പിച്ചത്.
സമീപത്ത് ഫിഷ് സ്റ്റാൾ നടത്തുകയാണ് ഷിബു. തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മോഹനന്റെ മുഖത്തടിച്ച് പല്ല് തെറിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.