സുപ്രിയ എന്തോ പറഞ്ഞു…തരൂരിന് നാണം വന്നു, സംഭവം ലോക്സഭയിൽ: വീഡിയോ വൈറൽ
ശശി തരൂർ വീണ്ടും വൈറലാവുകയാണ്. ഇത്തവണ എന്താണെന്നല്ലേ? ലോക്സഭയിൽ സുപ്രിയ സുലേ എംപിയുമായുള്ള സൗഹൃദ സംഭാഷണമാണ് വൈറൽ വീഡിയോയ്ക്ക് പിന്നിൽ. തരൂരിന്റെ മുഖഭാവങ്ങളാണ് ഇത്തവണത്തെ ഹൈലൈറ്റ്.
ജമ്മു കാശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള സഭയിൽ സംസാരിക്കുന്നതിടെയിലാണ് സുപ്രിയയും തരൂരും സംഭാഷണത്തിൽ മുഴുകിയത്. മുൻ ബെഞ്ചിലിരുന്ന സുപ്രിയ തരൂരിനോട് എന്തോ ചോദിക്കുന്നതും, കള്ളച്ചിരിയോട് അടുത്തേക്ക് നീങ്ങി വന്ന് തരൂർ മറുപടി പറയുന്നതും ട്വിറ്ററിൽ ഹിറ്റായിക്കഴിഞ്ഞു.
അല്ലു അർജുൻ ചിത്രമായ പുഷ്പയിലെ ശ്രീവല്ലി ഗാനം കൂടി ബാക്ക് ഗ്രൗണ്ടായി കൊണ്ടുവന്നതോടെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് തരൂരിന്റെ സല്ലാപം.