ശ്രീലങ്കയെ പിന്തുണച്ച് ഇന്ത്യ; 24 മണിക്കൂറിൽ എത്തിച്ചത് 74,000 ടൺ ഇന്ധനം
കൊളംബോ : ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിൽ 74,000 ടൺ ഇന്ധനം ഇന്ത്യ ലങ്കയ്ക്ക് എത്തിച്ചുകൊടുത്തു. ഇതുവരെ 2,70,000 ടൺ ഇന്ധനം ഇന്ത്യ ലങ്കയിലേക്ക് കയറ്റിയയച്ചു.
ഇന്ധനക്ഷാമം കൊണ്ട് വലയുകയാണ് ശ്രീലങ്ക. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ധനക്ഷാമം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം രാഷ്ട്രീയപ്രതിസന്ധി ബാധിച്ച ലങ്കയിൽ 22 ദശലക്ഷം ജനങ്ങൾ ആഹാരവും ഇന്ധനവും കിട്ടാതെ തളരുകയാണ്.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ലങ്ക നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണിത്.