ബദിയഡുക്ക:ബദിയഡുക്ക പഞ്ചായത്തിലെ അംഗണ്‍വാടികളില്‍ സാധനങ്ങള്‍ എത്തിക്കാനായി ഒരു കമ്പനിയുടെ പേരില്‍ അഞ്ചു ലക്ഷം രൂപവാങ്ങി മുങ്ങിയ സംഭവത്തില്‍ പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ വി.വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന.ക്രമക്കേട് സംബന്ധിച്ച് ബദിയഡുക്ക വികസന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പരിശോധന.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തിലെ അംഗണവാടികള്‍ക്ക് കസേര,മേശ,കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ എന്നിവ എത്തിക്കുന്നതിനാണ് സ്വകാര്യ കമ്പനിക്ക് അഞ്ചുലക്ഷം രൂപ നല്‍കിയത്.സര്‍ക്കാറിന്റെ അനുമതി ഇല്ലാതെയാണ് മുന്‍കൂറായി പണം നല്‍കിയത്.പണം കൈപ്പറ്റിയ കമ്പനി ഒരുലക്ഷത്തിന്റെ സാധനങ്ങള്‍ മാത്രം എത്തിക്കുകയായിരുന്നു.അതിനുശേഷം കമ്പനി അടച്ചു പൂട്ടുകയായിരുന്നു.അഴിമതി സംബന്ധിച്ച് കാരവല്‍ വാര്‍ത്ത നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തില്ല.മൊഴിനല്‍കാന്‍ ആരും എത്താത്തതാണ് കേസെടുക്കാതിരിക്കാന്‍ കാരണമെന്നു പോലീസ് പറഞ്ഞു. സംഭവം പോലീസ് ഇന്റലിജന്‍സും അന്വേഷിച്ചിരുന്നു.ഇന്നലെ നടത്തിയ പരിശോധനയില്‍ ഫണ്ട് വിനിയോഗത്തില്‍ ഗുരുതരമായ വീഴ്ച്ചകണ്ടെത്തിയതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.വിശധമായ അന്വേഷം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.സീനിയര്‍ വിജിലന്‍സ് ഓഫീസര്‍ സതീഷ്കുമാര്‍,കലക്ട്രേറ്റിലെ ഉദ്യോഗസ്ഥന് ജയകുമാര്‍ എന്നിവരും പങ്കെടുത്തു.