പച്ച ദാവണിയിൽ അതീവ സുന്ദരിയായി ഭാവന; പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം
ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ സമയം കണ്ടെത്തുന്ന ആളാണ് നടി ഭാവന. ഇത്തവണ പച്ച നിറത്തിലുള്ള ദാവണിയണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോഷൂട്ടിനെത്തിയത്.ഇളം പച്ചയിൽ ഫ്ലോറൽ ഗോൾഡൻ ഡിസൈനുകളുള്ള പാവാടയും ലോംഗ് സ്ലീവിലുള്ള പച്ച ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്. അടുത്തിടെ താരം കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിനെ എടുത്തു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്നും ഇതേ വസ്ത്രത്തിൽ തന്നെയാണ് ഭാവനയെ ആരാധകർ കണ്ടത്.
‘ഭാവന ചേച്ചിയുടെ സ്നേഹം. എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർത്ഥനയും പ്രിയപ്പെട്ടവളേ ” എന്നായിരുന്നു മകനെ എടുത്തു നിൽക്കുന്ന ഭാവനയുടെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചത്.മലയാള സിനിമയിൽ നിന്നും അകലം പാലിച്ചിരുന്ന താരം ഇപ്പോൾ മടങ്ങി വരവിനൊരുങ്ങുകയാണ്. ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് എന്നാണ് ചിത്രത്തിന്റെ പേര്. ഷറഫുദ്ദീനാണ് ചിത്രത്തിൽ ഭാവനയുടെ നായകനായി എത്തുന്നത്.