വേർപിരിയലിന് മാസങ്ങൾക്ക് ശേഷം നാഗചൈതന്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് സാമന്ത; ആശംസകൾ അറിയിച്ച് ആരാധകർ
കഴിഞ്ഞ വർഷമവസാനം ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടത്തിയ വേർപിരിയൽ പ്രഖ്യാപനത്തിന് പിന്നാലെ മുൻഭർത്താവ് നാഗചൈതന്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് സാമന്ത. ഇരുവരും ഒന്നിച്ചഭിനയിച്ച മജിലി എന്ന ചിത്രത്തിന്റെ മൂന്നാം വാർഷികമായിരുന്നു ഇന്നലെ. സിനിമയുടെ പോസ്റ്ററാണ് നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രം വമ്പൻ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇരുവരുടെയും ജോഡിയ്ക്ക് ആരാധകരും വർദ്ധിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇരുവരുടെയും അഞ്ചാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയായിരുന്നു പ്രഖ്യാപനം.വേർപിരിയലിനുശേഷം ആദ്യമായാണ് നാഗചൈതന്യയുടെ ചിത്രം സാമന്ത പങ്കുവയ്ക്കുന്നത്.
വേർപിരിയൽ പ്രഖ്യാപനത്തിന് പിന്നാലെ നാഗചൈതന്യയുടെ എല്ലാ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കുകയും താരത്തെ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷം 2017ലായിരുന്നു ഇരുവരും വിവാഹിതരായത്.